മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 17

അഭയാര്‍ത്ഥികള്‍ 

നിത്യജീവന്റെ വാതായനങ്ങള്‍ എല്ലാര്‍ക്കുമായി തുറന്നു കൊടുക്കുന്ന ദൈവമേ, യുദ്ധക്കെടുതി, പ്രകൃതിക്ഷോഭം, അസ്ഥിര ഭരണസംവിധാനം, എന്നിവ മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞ് മരണംവഴി അങ്ങേ സന്നിധിയില്‍ വന്നു ചേര്‍ന്ന എല്ലാ ആത്മാക്കളെയും ഓര്‍ക്കുന്നു. ”നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും” എന്ന നിന്റെ വചനത്തില്‍ വിശ്വസിച്ചുകൊണ്ട് തങ്ങളുടേതല്ലാത്ത കാരണത്താല്‍, ജീവിതത്തിന്റെ സന്തോഷവും സൗഭാഗ്യവും നഷ്ടപ്പെട്ട ഈ ആത്മാക്കളെ സ്വര്‍ഗ്ഗീയ ആനന്ദത്താല്‍ നിറയ്ക്കണമേ എന്നു പ്രാര്‍ത്ഥിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും, ആമ്മേന്‍.

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.