മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 16

സൈനികര്‍

സകല നന്മസ്വരൂപനായ ദൈവമേ, സത്യത്തിനും നീതിക്കും വേണ്ടി തിന്മയുടെ ശക്തികള്‍ക്കെതിരെ പോരാടിയ എല്ലാ സൈനികരെയും ഓര്‍മ്മിക്കുന്നു. രാജ്യസംരക്ഷണത്തിനു വേണ്ടി യുദ്ധഭൂമിയില്‍ ജീവന്‍ ബലിയര്‍പ്പിച്ച അവര്‍ യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ജീവന്റെ സംരക്ഷകരായിരുന്നു. ഒട്ടനവധി ത്യാഗം ഏറ്റെടുത്ത അവരുടെ ആത്മാക്കളെ ഉയര്‍പ്പിന്റെ പ്രത്യാശയില്‍ പങ്കുകാരാക്കി നത്യവിശ്രാന്തി നല്‍കണമേയെന്ന് ജീവന്റെ ദാതാവും വാഗ്ദാനങ്ങളില്‍ വിശ്വസ്തനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമേന്‍

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.