മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 14

എയ്ഡ്‌സ് രോഗികള്‍

കരുണാസമ്പന്നനും സ്‌നേഹനിധിയുമായ ദൈവമേ, ശരീരത്തിനും മനസ്സിനും രോഗപീഡയിലൂടെ ക്ഷതം സംഭവിച്ച് മരണം വഴി അങ്ങേ സന്നിധിയിലായിരിക്കുന്ന എയ്ഡ്‌സ് രോഗികളുടെ ആതമാക്കളെ തൃക്കണ്‍ പാര്‍ക്കണമേ. അവര്‍ ജീവിതത്തില്‍ നേരിട്ട ഒറ്റപ്പെടലുകള്‍ക്കും നിന്ദാപമാനങ്ങള്‍ക്കും പകരമായി അവര്‍ണ്ണനീയമായ സ്വര്‍ഗ്ഗീയ സന്തോഷത്താല്‍ അവരെ നിറയ്ക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും, ആമ്മേന്‍.

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.