മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 13

ക്യാന്‍സര്‍ രോഗികള്‍

കരുണാസമ്പന്നനായ പിതാവേ, ശരീരത്തില്‍ രോഗപീഡകള്‍ സഹിച്ച് ത്യാഗത്തിന്റെ ആഴത്തിലേക്ക് ആണ്ടുപോയ പരേതരായ എല്ലാ കാന്‍സര്‍ രോഗികളെയും ഓര്‍മ്മിക്കുന്നു. അവരുടെ രോഗപീഡകള്‍ അനേകരുടെ മാനസാന്തരത്തിനായി നീ മാറ്റി. അവര്‍ സഹിച്ച സഹനങ്ങള്‍ പരിഗണിച്ച് സ്വര്‍ഗ്ഗഭാഗ്യത്തിലേക്ക് ഈ ആത്മാക്കളെ ആനയിക്കേണമേ. അങ്ങേ പ്രിയപുത്രനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേട്ടരുളണമേ, ആമ്മേന്‍.

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.