മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 12

അനാഥര്‍

”ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല” എന്ന വാഗ്ദാനം ഞങ്ങള്‍ക്ക് നല്‍കിയ യേശുവേ, ജീവിതത്തില്‍ അനാഥത്വത്തിന്റെ നെരിപ്പോടില്‍ കത്തിയമര്‍ന്ന എളിയ ജീവിതങ്ങളെ സമര്‍പ്പിക്കുന്നു. നിങ്ങളുടെ ദുഃഖം സന്തോഷമായി മാറുമെന്ന വചനത്തില്‍ വിശ്വസിച്ചുകൊണ്ട് ഈ ലോകജീവിതത്തിലെ ഒറ്റപ്പെടലുകളെ അവര്‍ നേരിട്ടു. ഇപ്പോള്‍ അങ്ങേ സന്നിധിയില്‍ എത്തിച്ചേര്‍ന്ന ഈ ആത്മാക്കള്‍ക്ക് നിത്യാനന്ദത്തിന്റെ മധുരിമ നല്‍കാന്‍ കൃപയുണ്ടാകണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും, ആമ്മേന്‍

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.