മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 1

november-1സകലമരിച്ചവര്‍ക്കുവേണ്ടി 

കര്‍ത്താവായ ഈശോയെ മരണമൂലം ഈ ലോകത്തില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ എല്ലാവരേയും അങ്ങയുടെ സന്നിധിയില്‍ സമര്‍പ്പിക്കുന്നു. ജീവിതകാലത്ത് അവര്‍ക്ക് സംഭവിച്ചുപോയ കുറ്റങ്ങളെയും കുറവുകളെയും അങ്ങ് കരുണയോടെ ക്ഷമിക്കണമേ. അവരുടെ നിത്യശാന്തിക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ മാസത്തെ ഞങ്ങളുടെ പ്രാര്‍ത്ഥനകളും പ്രാശ്ചിത്തങ്ങളും അവരുടെ സ്വര്‍ഗ്ഗപ്രാപ്തിക്കായി ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍.

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

നിങ്ങളുടെ മരിച്ച പ്രിയപെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു

മരണം മൂലം നിങ്ങളിൽ നിന്നും വേർപിരിഞ്ഞ നിങ്ങളുടെ പ്രിയപെട്ടവർക്കുവേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു. നിങ്ങളുടെ പ്രിയപെട്ടവരെ ഞങ്ങളുടെ വി. കുർബാന അർപ്പണത്തിലും പ്രാർത്ഥനയിലും സ്മരിക്കുന്നു.

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.