മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 09

ഡോക്‌ടേഴ്‌സ് 

സൃഷ്ട പ്രപഞ്ചം മുഴുവന്റേയും ദിവ്യഭിഷ്വഗ്വരനായ ദൈവമേ, സമഗ്രമായ രോഗ സൗഖ്യം നിന്റെ കൈകളിലാണ്. തങ്ങളുടെ കഴിഞ്ഞ ജീവിതത്തില്‍ അങ്ങയുടെ സുഖപ്പെടുത്തുന്ന കാരങ്ങളായി വര്‍ത്തിച്ച് അനേകര്‍ക്ക് രോഗസൗഖ്യമേകി, ഇപ്പോള്‍ അങ്ങയുടെ സന്നിധിയില്‍ എത്തിച്ചേര്‍ന്ന ഭിഷ്വഗ്വരരായ ഞങ്ങളുടെ എല്ലാ സഹോദരങ്ങളേയും പ്രത്യേകമാംവിധം ഓര്‍ക്കുന്നു. അനേകര്‍ക്ക് മാനസികവും ശാരീരികവും ആത്മീയവുമായ രോഗസൗഖ്യം നല്‍കാന്‍ അവര്‍ വളരെയധികം അധ്വാനിച്ചു. സ്വന്തം ജീവിതവും സുഖസൗകര്യങ്ങളും മാറ്റിവച്ച്, ത്യാഗോജ്വലമായി ജീവിതം നയിച്ച അവരെ അങ്ങേ രാജ്യത്തില്‍ മഹത്വത്തിന്റെ കിരീടമണിയിക്കണമേ. സകലത്തിന്റെയും നാഥാ എന്നേക്കും, ആമ്മേന്‍.

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.