മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 15

നാവികര്‍

കടലിനെ സൃഷ്ടിച്ച് അതിലൂടെ യാത്ര ചെയ്യാന്‍ മനുഷ്യന് ബുദ്ധിവൈഭവം നല്‍കിയ സര്‍വ്വശക്തനായ ദൈവമേ, മരണം വഴി ഞങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞു പോയ സകല നാവികരെയും ഇന്ന് ഞങ്ങള്‍ ഓര്‍ക്കുന്നു. അങ്ങ് സൃഷ്ടിച്ച ഈ ഭൂമിയെ കണ്ടാസ്വദിക്കാനും, പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനും, സാധിച്ചതിലൂടെ മാനവ വംശത്തിന്റെ പുരോഗതിയുടെ കുതിപ്പ് വേഗത്തിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. തങ്ങളുടെ ഉറ്റവരുടെയും ബന്ധുക്കളുടെയും സ്‌നേഹസാമീപ്യം പോലും ഉപേക്ഷിച്ച് അവര്‍ ഏറ്റെടുത്ത സേവനങ്ങളെ വിലമതിക്കുന്നു. അവരുടെ ആത്മാക്കള്‍ക്ക് അങ്ങയുടെ പരിശുദ്ധ ദൂതരുടെ സന്നിധിയില്‍ നിത്യം സന്തോഷം നല്‍കണമേ. സകലത്തിന്റെയും നാഥാ എന്നേക്കും, ആമേന്‍.

candle-animated_grandeശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെ മേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.