ദൈവവിശ്വാസത്തിൽ ആഴപ്പെടാനുള്ള പ്രാർത്ഥന

ദൈവത്തിലുള്ള വിശ്വാസത്തിൽ ആഴപ്പെടാനും വളരാനും വിശ്വാസം സജീവമായി നിലനിർത്താനും ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. നമ്മുടെ ജീവിതം പ്രക്ഷുബ്ധമാവുകയും നമുക്ക് ചുറ്റുമുള്ളതെല്ലാം മാറുകയും ചെയ്യുമ്പോൾ, ദൈവത്തിൽ ആശ്രയിക്കുക, പ്രാർത്ഥനയിൽ മുറുകെ പിടിക്കുക.

വിശ്വാസപ്രമാണം ആവർത്തിച്ചു ചൊല്ലുന്നത് വിശ്വാസത്തിൽ ആഴപ്പെടാൻ നമ്മെ സഹായിക്കും. അതിലുപരി ദൈവത്തിന്റെ സ്നേഹത്തിൽ ആഴപ്പെടാൻ, യേശുക്രിസ്തുവിനോട് ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കും ഇത് നമ്മെ നയിക്കും. അതിന് സഹായിക്കുന്ന ഒരു പ്രാർത്ഥന ഇതാ…

‘എന്റെ ദൈവമേ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവിക വ്യക്തികളിൽ ഉൾക്കൊണ്ടിരിക്കുന്ന അങ്ങ് ദൈവമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ദൈവപുത്രനായ ഈശോ നമ്മുടെ പാപങ്ങൾക്കായി മനുഷ്യനായിത്തീർന്നുവെന്നും മരിച്ചവരേയും ജീവിച്ചിരിക്കുന്നവരേയും വിധിക്കാൻ അവൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. ഇവയും പരിശുദ്ധ കത്തോലിക്കാ സഭ പഠിപ്പിക്കുന്ന എല്ലാ സത്യങ്ങളും ആഴത്തിൽ മനസിലാക്കി വിശ്വസ്തതയോടെ ജീവിക്കാനും അനുഗ്രഹിക്കണമേ. അങ്ങയോടുള്ള വിശ്വാസത്തിൽ ആഴപ്പെടാനും വിശ്വാസത്തിനു വേണ്ടി ജീവിക്കാനും മരിക്കാനും അനുഗ്രഹിക്കണമേ. ആമ്മേൻ.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.