കുഞ്ഞുങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന 

കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണ്. നിഷ്കളങ്കതയുടെ ഉറവിടം. അവരെ വിശുദ്ധിയിലും വിജ്ഞാനത്തിലും വിശ്വാസത്തിലും വളര്‍ത്തുക മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. മാതാപിതാക്കളുടെ കണ്ണീരോടെയുള്ള പ്രാര്‍ത്ഥന മക്കളെ നേര്‍വഴിക്കു നടത്തുക തന്നെ ചെയ്യും. അതിന് ഉദാഹരണമാണ് വിശുദ്ധ മോണിക്കയുടെ ജീവിതം.

മകന്റെ വഴിവിട്ട ജീവിതത്തെയോര്‍ത്തു കണ്ണീരോടെ പ്രാര്‍ത്ഥിച്ച മോണിക്ക . ആ അമ്മയുടെ ഹൃദയം തുറന്നുള്ള പ്രാര്‍ത്ഥനയുടെ ഉത്തരമാണ് അഗസ്തീനോസിന്റെ മാനസാന്തരം. ലോകത്തിന്റെ ബന്ധനങ്ങളില്‍ നിന്ന് വിജ്ഞാനത്തിലേയ്ക്കും അവിടെ നിന്ന് വിശുദ്ധിയിലേയ്ക്കും എത്തുവാന്‍ കാരണം ആ അമ്മയുടെ പ്രാര്‍ത്ഥനയാണ്.

നമ്മുടെ കുഞ്ഞുങ്ങളെ ദൈവത്തിനു പ്രിയപ്പെട്ടവരായി വളര്‍ത്തുവാന്‍ ശ്രമിക്കാം. അവര്‍ക്കായി പ്രാര്‍ത്ഥിക്കാം. കുഞ്ഞുങ്ങള്‍ക്കായി വിശുദ്ധ മോണിക്കയോടുള്ള പ്രാര്‍ത്ഥന ഇതാ:

‘വിശുദ്ധയായ മോണിക്കാമ്മേ, ക്രിസ്തുവിനെയും അവിടുത്തെ സഭയേയും ആഴമായി സ്നേഹിച്ച വിശുദ്ധയേ, എനിക്ക് വേണ്ടിയും എന്റെ കുഞ്ഞിനു വേണ്ടിയും ( കുഞ്ഞിന്റെ പേര് ) പ്രാര്‍ത്ഥിക്കണമേ. ഞങ്ങള്‍ നിത്യഭാഗ്യത്തില്‍ എത്തുന്നതിനും അങ്ങയോടൊപ്പം ചേരുന്നതിനും അവിടെ ദൈവത്തിനു നിത്യം സ്തുതികളും നന്ദിയും അര്‍പ്പിക്കുന്നതിനും ഇടയാകുവാന്‍ ഞങ്ങള്‍ക്കായി മദ്ധ്യസ്ഥം വഹിക്കണമേ. ആമ്മേന്‍.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.