ഉപവാസത്തിനു മുൻപ് ചൊല്ലാവുന്ന പ്രാർത്ഥന

എല്ലാ വെള്ളിയാഴ്ചകളിലും നോമ്പുകാലത്തും കത്തോലിക്കാ വിശ്വാസികൾ ഉപവസിക്കുകയും ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യാറുണ്ട്. ഭക്ഷണം ഉപേക്ഷിച്ചുള്ള ഉപവാസം കൊണ്ട് ശാരീരികമായ നേട്ടങ്ങൾ ഉണ്ടെങ്കിലും ‘പാപത്തിൽ നിന്ന് അകന്നുനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള’ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണത്. അതിനാൽ തന്നെയാണ് ഉപവാസം ഒരു ആത്മീയ ആയുധമായി മാറുന്നതും. ഉപവസിക്കുന്നതിനു മുൻപ് ചൊല്ലാവുന്ന ലളിതമായ പ്രാർത്ഥനയാണ് ചുവടെ ചേർത്തിരിക്കുന്നത്.

‘ദൈവമേ, അങ്ങയോട് താഴ്‌മയോടെ പ്രാർത്ഥിക്കുന്ന ഈ എളിയ ദാസർക്ക് ശരീരത്തിന് ഭക്ഷണം നൽകാതിരിക്കുമ്പോൾ ഞങ്ങളുടെ ആത്മാവിലുള്ള പാപത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള വലിയ കൃപ നൽകേണമേ. അതു വഴി ശാരീരികമായും ആത്മീയമായും ഞങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കുമാറാകട്ടെ. ആമ്മേൻ.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.