ഉറങ്ങുമ്പോൾ വിശുദ്ധ മിഖായേൽ മാലാഖയുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രാർത്ഥന

  നാം ഏറ്റവും ദുർബലരായ സമയമാണ് ഉറങ്ങുന്ന സമയം. നമുക്ക് നമ്മെത്തന്നെ സംരക്ഷിക്കാന്‍ കഴിയാത്ത സമയം. ഈ സമയം നാം ഒറ്റയ്ക്കാണ് എന്നിരിക്കിലും ദൈവത്തിന്റെ വലിയ സാന്നിധ്യത്തിലാണ് നാം. കൂടാതെ, ധാരാളം മാലാഖമാരും ഈ സമയം നമ്മുടെ ചുറ്റിലുമുണ്ട്. അവരെ നമുക്ക് കാണാൻ സാധിക്കില്ലായെങ്കിലും അവർക്ക് നമ്മെ സംരക്ഷിക്കാൻ കഴിയില്ല എന്ന് കരുതരുത്. പ്രത്യേകിച്ചും, ദൈവത്തിന്റെ ഏറ്റവും ശക്തനായ യോദ്ധാവ്, മിഖായേൽ മാലാഖ ഈ സമയങ്ങളിൽ നമുക്കും നമ്മുടെ കുടുംബാംഗങ്ങൾക്കുമായി ശക്തമായ സംരക്ഷണം നൽകുന്നുണ്ട്. പ്രത്യേകിച്ച്, പലതരത്തിൽ നിന്നുള്ള അപകടങ്ങളിൽ നിന്ന് നമ്മെ മിഖായേൽ മാലാഖ സംരക്ഷിക്കുന്നു.

  രാത്രിയിൽ ഉറങ്ങുമ്പോൾ മിഖയേൽ മാലാഖയുടെ പ്രത്യേക സംരക്ഷണം അഭ്യർത്ഥിച്ചു കൊണ്ടുള്ള പ്രാർത്ഥന ഇതാ…

  “സ്നേഹനിധിയായ ഈശോയേയെ, എന്നെ പൂർണ്ണമായും അങ്ങേയ്ക്ക് ഞാൻ സമർപ്പിക്കുന്നു. പരിശുദ്ധ കന്യകാമറിയവും വി. ജോസഫും സകല വിശുദ്ധന്മാരും മാലാഖമാരും ഈ രാത്രി മുഴുവൻ ദൈവത്തെ മഹത്വപ്പെടുത്തുകയും ഞങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യേണമേ. അങ്ങനെ പിശാചിന്റെ എല്ലാ കുടിലതന്ത്രങ്ങളിൽ നിന്നും ഞങ്ങൾ സംരക്ഷിക്കപ്പെടട്ടെ.

  അനുഗ്രഹീതനായ മിഖായേൽ മാലാഖയേ, ഭയാനകമായ ന്യായവിധിയിൽ ശിക്ഷിക്കപ്പെടാതിരിക്കുവാനുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണമേ. ദൈവത്തിന്റെ പ്രധാന ദൂതനേ, എല്ലാ പാപങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും ഈ രാത്രിയിൽ ഞങ്ങളെ സംരക്ഷിക്കുകയും ജ്ഞാനം നൽകുകയും ഞങ്ങളെ ഭരിച്ച് നിയന്ത്രിക്കുകയും ചെയ്യേണമേ.

  ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ. സമാധാനത്തിൽ അങ്ങയോടു കൂടെ ഉറങ്ങുവാനും ഉണരുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.”

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.