സായാഹ്ന പ്രാർത്ഥന

പിതാവേ, ഇന്നത്തെ എന്റെ ദിവസത്തിൽ എല്ലാ ആകുലതകളും വിഷമങ്ങളും ഞാൻ അങ്ങേയ്ക്ക് നൽകുന്നു. എന്റെ എല്ലാ സാഹചര്യങ്ങളെയും ഞാൻ അങ്ങയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു. നിന്റെ കുരിശാണ് എനിക്ക് വിശ്രമിക്കാനുള്ള ഏറ്റവും പരമോന്നതമായ ഇടം. കാരണം അവിടെയെനിക്ക് നിന്റെ ഉയിർപ്പിന്റെ മഹത്വത്തെ ദർശിക്കാൻ സാധിക്കുമല്ലോ.

അങ്ങ് എന്നെ സ്നേഹിക്കുന്നതിനും എന്നോട് കരുണ കാണിക്കുന്നതിനും ഞാൻ നന്ദി പറയുന്നു. സമാധാനത്തോടെ പുതിയൊരു ദിനത്തിലേക്ക് നടന്നടുക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ. നിന്റെ വീണ്ടെടുപ്പിന്റെ സ്നേഹത്തിനും മുകളിലായി മറ്റൊന്നുമില്ലെന്ന് ഞാൻ മനസിലാക്കുന്നു. അങ്ങ് എന്റെ പാതകളെ പ്രകാശിപ്പിക്കുമെന്നും എന്റെ ജീവിതത്തെ നയിക്കുമെന്നുമുള്ള ഉറപ്പോടെ ഞാൻ ഇപ്പോൾ വിശ്രമിക്കട്ടെ, ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.