പ്രതിസന്ധി ഘട്ടത്തിൽ ദൈവത്തിന്റെ സംരക്ഷണം ലഭിക്കാനുള്ള പ്രാർത്ഥന

ജീവിതത്തിൽ പലപ്പോഴും പല കാരണങ്ങളാൽ നാം അസ്വസ്ഥരാകാറുണ്ട്.  പല പ്രതിസന്ധികളെയും  അഭി മുഖീകരിക്കാറുമുണ്ട്. ഈ പ്രതിസന്ധികളിൽ ദൈവത്തിന്റെ സംരക്ഷണം ലഭിക്കേണ്ടത് അത്യാവശ്യമാണ്. നിരാശയിൽ ആഴ്ന്നു പോകാതെ പ്രശ്നങ്ങളിൽ നിന്നും കരകയറാൻ ദൈവം മാത്രമാണ് നമ്മുടെ ആശ്രയം. പ്രതിസന്ധികളിൽ നിന്നും കരകയറാൻ ദൈവത്തോട് അപേക്ഷിച്ചുകൊണ്ടുള്ള ഒരു പ്രാർത്ഥന ഇതാ:

കർത്താവേ, കൃപയോടെ ഞങ്ങളുടെ യാചന കേൾക്കണമേ. ബുദ്ധിമുട്ടുകളുടെ നടുവിൽ അങ്ങു ഞങ്ങളുടെ പരിചയും അഭയവുമായിരിക്കണമേ. അവിടുന്ന് ഒരിക്കലും ഞങ്ങളെ വിട്ടുപോകരുതേ. ഞങ്ങളുടെ പ്രതിസന്ധികളിലും പ്രശ്നങ്ങളിലും അങ്ങ് ഞങ്ങളുടെ ശക്തമായ കോട്ടയായിരിക്കേണമേ. അങ്ങയുടെ ചിറകിൻ  കീഴിൽ  ഞങ്ങളെകാത്തു  സംരക്ഷിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.