ജപമാല ചൊല്ലൂ, അനുതപിക്കൂ: മാർപാപ്പ

ബുധനാഴ്ച തീർത്ഥാടകരായി എത്തിയ പോളിഷ് ജനതയെ അഭിസംബോധന ചെയ്ത പാപ്പാ സംസാരിച്ചത്, പരിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പായെക്കുറിച്ചാണ്. പരിശുദ്ധ മറിയത്തിന്റെ ഫാത്തിമാ സന്ദര്‍ശനം അനുസ്മരിക്കുന്ന നാളുകളിൽ, 1981 മേയ് 13-ന് മാർപാപ്പയ്ക്ക് നേരെയുണ്ടായ വധശ്രമത്തെയും അനുസ്മരിക്കുന്നതായി ഫ്രാൻസിസ് പാപ്പ പറഞ്ഞു. “സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണം തനിക്കുണ്ട്” എന്ന ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വിശ്വാസത്തെയും പാപ്പാ അനുസ്മരിച്ചു.

പരിശുദ്ധ മറിയത്തിന്റെ ഈ വാക്കുകളും നമുക്ക് ഓർക്കാം… “മനുഷ്യമക്കളുടെ ജീവിതം നേർവഴിയിലാക്കാനും അവരെ പാപത്തിൽ നിന്ന് മോചിപ്പിക്കാനുമാണ് ഞാൻ വന്നത്. നമ്മുടെ ദൈവത്തെ അവർ എതിർക്കാൻ പാടില്ല. കാരണം, ലോകത്തിന്റെ പാപം മൂലം ധാരാളം പീഡകൾ സഹിച്ചു കഴിഞ്ഞവനാണ് യേശു. ജപമാല ചൊല്ലുകയും പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും ചെയ്യുക.”

പരിശുദ്ധ അമ്മയുടെ ഈ വാക്കുകൾക്ക് നമുക്ക് കാതോർക്കാം. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ, ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കണമേ…