മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 15

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ ആഘോഷിക്കുന്ന ഈ പുണ്യ ദിനത്തിൽ, പരിശുദ്ധിക്കുവേണ്ടി തീഷ്ണമായി ആഗ്രഹിക്കുവാനും, ദൈവസ്നേഹത്തിന്റെ സ്നേഹാഗ്നിജ്വാലയിൽ എരിയുവാനും എന്നെ ഒരുക്കണമേ. ഇന്നത്തെ എന്റെ  ജീവിതം മുഴുവൻ  ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്ത് പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായി ഞങ്ങൾ  സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ദൈവത്തോടു ഒരുവൻ കൂടുതൽ അടുക്കും തോറും അവൻ എളിയവനാകുന്നു” (വി. അമ്മ ത്രേസ്യാ).

ഈശോയോടൊപ്പം രാത്രി

“ഞാൻ കൽപ്പിക്കുന്നത് നിങ്ങൾ ചെയ്യുന്നുവെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതന്മാരാണ്.” (യോഹ:15:14 ) ദൈവമേ എന്നുള്ളിൽ വസിക്കുന്ന നിന്റെ നിരന്തര സാന്നിധ്യത്തിന്, എല്ലാം നഷ്ടപ്പെട്ടു എന്നു കരുതിയ നിമിഷങ്ങളിൽ നി തന്ന ധൈര്യത്തിന്  ഞാൻ നന്ദി പറയുന്നു. നിന്റെ ഹൃദയത്തിൽ നിന്നു വന്ന സ്നേഹ നിമന്ത്രങ്ങളെ ഞാൻ ശ്രവിക്കാതിരുന്നതിനു എന്നോടു ക്ഷമിക്കേണമേ. ദൈവമേ ഈ രാത്രിയിൽ നി എന്നെ സന്ദർശിക്കണമേ. നാളെ മറ്റുള്ളവരുടെ മുമ്പിൽ നിന്റെ അനന്ത സ്നേഹത്തിനും കാരുണ്യത്തിനും സാക്ഷ്യം നൽകുവാനും  എനിക്കു കൃപ തരണമേ.  ആമ്മേൻ

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും…

നന്മ നിറഞ്ഞ മറിയമേ …

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.