മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 30

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, മനോഹരമായ ഈ ദിവസം ഞങ്ങൾ നിന്റെ നാമത്തെ വാഴ്ത്തുന്നു. എല്ലാ കാര്യങ്ങളിലും ക്രിസ്തുവിനെ അനുഗമിക്കാനും, സുവിശേഷം പൂർണ്ണ ഹൃദയത്തോടും ആത്മാവോടും സർവ്വ ശക്തിയോടും കൂടി   ജീവിക്കാനും  എന്നെ  സഹായിക്കണമേ. ഇന്നത്തെ എന്റെ ജീവിതവും പ്രവർത്തനങ്ങളും, പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ സമർപ്പിക്കുന്നു.

നന്മ നിറഞ്ഞ മറിയമേ ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“വിശ്വാസം പ്രാർത്ഥനയ്ക്കു ചിറകു നൽകുന്നു, അതില്ലാതെ പ്രാർത്ഥനക്ക്  സ്വർഗ്ഗത്തിലേക്ക് കുതിച്ചുയരാൻ കഴിയില്ല.” (വി. ജോൺ ക്ലിമാക്കൂസ്)

ഈശോയോടൊപ്പം  രാത്രി

” മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ? ” (ലൂക്കാ:18: 8). ഇന്നേ ദിനം എന്റെ അയൽക്കാർക്ക് എന്റെ കൊച്ചു സ്നേഹപ്രവൃത്തികളിലൂടെയും, പുഞ്ചിരിയിലൂടെയും നിന്റെ സ്നേഹവും സന്തോഷവും പകർന്നു നൽകിയതിനു ഞാൻ നന്ദി പറയുന്നു. അങ്ങയുടെ സ്നേഹം മറ്റുള്ളവരോട് പങ്കവയ്ക്കാത്തതിനും, നഷ്ടപ്പെട്ട ആടുകളെ എന്റെ ഭവനത്തിൽ സ്വീകരിക്കാത്തതിനും എന്നോട്  ക്ഷമിക്കണമേ. നാളെ ക്രിസ്തുവിന്റെ സ്നേഹം കൂടുതൽ അനുഭവിക്കാനും പ്രസരിപ്പിക്കുവാനും എന്നെ ഒരുക്കേണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.