മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 29

ഈശോയോടൊപ്പം സുപ്രഭാതം

കരുണാനിധിയായ പിതാവേ, ഈ സുപ്രഭാതത്തിൽ എന്റെ ഹൃദയം നിന്റെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു. ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും നിന്റെ മഹത്വത്തിനു വേണ്ടി ചെയ്യുവാൻ എന്നെ സഹായിക്കണമേ. നിന്റെ പരിശുദ്ധാത്മാവിനാൽ  ഇന്നേദിനം സന്തോഷമുള്ള ഹൃദയത്തോടെ  ജീവിക്കാൻ  എന്നെ   ശക്തിപ്പെടുത്തണമേ. ഇന്നേ ദിനത്തിലെ എന്റെ ഓരോ ഹൃദയ സ്പന്ദനവും ചിന്തയും ഏറ്റവും ചെറിയ കാര്യങ്ങൾ പോലും പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കായി  ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“പ്രാർത്ഥിക്കുക സ്നേഹിക്കുക, ഭൂമിയിൽ മനുഷ്യന്റെ സന്തോഷം അതാണ്.” (വി. ജോൺ മരിയ വിയാനി)

ഈശോയോടൊപ്പം രാത്രി

“ചെറിയ കാര്യത്തിൽ വിശ്വസ്തൻ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും.” (ലൂക്കാ 16: 10).  ദൈവമേ അങ്ങു നൽകിയ സമാധാനത്തിനു ഞാൻ നന്ദി പറയുന്നു . ഇന്നേ ദിവസം അങ്ങിൽ വിശ്രമിക്കാതെ അങ്ങയുടെ വചനം ധ്യാനിക്കാതെ അങ്ങയുടെ സന്തോഷം മറ്റുള്ളവർക്ക് പകർന്നു നൽകാതെ ജീവിച്ചതിന് എന്നോടു ക്ഷമിക്കേണമേ.  നാളെ എന്റെ കുടുംബം സമാധാനത്തിന്റെയും പ്രാർത്ഥനയുടെയും സഹോദര സ്നേഹത്തിന്റെയും ഇരിപ്പിടമാകാൻ, കൃപ നൽകേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.