മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 28

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവായ ദൈവമേ, വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനത്തിൽ, നിന്റെ വചനം സകല ജനത്തോടും പ്രഘോഷിക്കുവാൻ വിശുദ്ധന്റെ മാതൃക എനിക്ക് പ്രചോദനമാകട്ടെ. അങ്ങനെ ദൈവരാജ്യത്തിന്റെ വളർച്ചയിൽ സഹകാരിയാകുവാൻ എനിക്കു കൃപ നൽകണമേ. ഇന്നേ ദിനത്തിലെ എന്റെ  ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ക്രിസ്തു രോഗികളോടു അടുത്തായിരുന്നതു പോലെ ക്രിസ്ത്യനികളെന്ന നിലയിൽ  നമ്മളും നിശബ്ദതയിൽ പ്രാർത്ഥനയോടും കരുതലോടും കൂടി  രോഗികൾക്കടത്തായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. (ഫ്രാൻസീസ് പാപ്പ)

ഈശോയോടൊപ്പം രാത്രി

“ഈശോ പ്രാർത്ഥിക്കാനായി ഒരു മലയിലേക്കുപോയി. അവിടെ ദൈവത്തോടു പ്രാർത്ഥിച്ചുകൊണ്ട് രാത്രി മുഴുവൻ ചെലവഴിച്ചു. “(ലൂക്കാ 6:12) ദൈവമേ, നല്ല മാതൃകയിലൂടെ എന്നെ നയിച്ചതിനു, പ്രാർത്ഥനയുടെ പ്രാധാന്യം എനിക്കു കാട്ടിത്തന്നതിനു ഞാൻ നന്ദി പറയുന്നു. ഇന്നേദിനം നിന്റെ വഴികൾ പിഞ്ചെല്ലാതെ എന്റെ തന്നെ സ്വർത്ഥ വഴികളിലൂടെ സഞ്ചരിച്ചതിന് എന്നോടു ക്ഷമിക്കണമേ. ദൈവമേ നാളെ അനുകമ്പയോടും സ്നേഹത്തോടും കൂടി ജീവിച്ച് നിന്റെ രാജ്യത്തിന്റെ ഫലപ്രാപ്തിക്കുവേണ്ടി അധ്വാനിക്കുവാൻ എന്നെ സഹായിക്കേണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.