മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 24

ഈശോയോടൊപ്പം സുപ്രഭാതം

സ്നേഹ നിധിയായ പിതാവേ, വിശുദ്ധ ആൻറണി  ക്ലാരറ്റിന്റെ ഓർമ്മയാചരിക്കുന്ന ഈ ദിനത്തിൽ നിന്റെ രാജ്യത്തിനു വേണ്ടി ഉദാരപൂർവ്വം പ്രവർത്തിക്കാനും, ക്രിസ്തുവിനു വേണ്ടി സഹോദരി സഹോദരന്മാരെ നേടുവാനും എന്നെ സഹായിക്കണമേ. ഇന്നേദിനം പൂർണ്ണ ഹൃദയത്തോടും  ആത്മാവോടും ശക്തിയോടും കൂടെ നിനക്കായി  ജീവിച്ച്  പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“സ്നേഹമാണ് എല്ലാ പുണ്യങ്ങളുടെയും ഏറ്റവും അത്യാവശ്യ ഘടകം” (വി. ആന്റണി ക്ലാരറ്റ്)

ഈശോയോടൊപ്പം രാത്രി

“അവരെ അങ്ങ് സത്യത്താൽ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം.”(യോഹ 17: 17 )  ദൈവമേ, നി ഇന്നേ ദിനം എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്കായി, നി തന്ന ദാനങ്ങളും കഴിവുകളും മറ്റുള്ളവർക്കായി  പങ്കുവയ്ക്കാൻ എനിക്കു തന്ന കൃപകൾക്കായി  ഞാൻ അങ്ങേനന്ദി പറയുന്നു.  ഇന്നേദിനം  ഞാൻ എന്റെ സഹോദരങ്ങളെ പരിഗണിക്കാതെ ,ഉദാരത കാണിക്കാതെ പ്രവർത്തിച്ചതിന് എന്നോടു  ക്ഷമിക്കണമേ. ദൈവമേ നിന്റെ കാരുണ്യവുമായി വന്ന് എന്നെ സുഖപ്പെടുത്തണമേ.   നാളെ സത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് ജീവിക്കാൻ   എന്നെ സഹായിക്കേണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.