മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 20

ഈശോയോടൊപ്പം സുപ്രഭാതം

സകല നന്മകളുടെയും ഉറവിടമായ ദൈവമേ, ഈ പ്രഭാതത്തിൽ അങ്ങയുടെ മഹനീയ സ്നേഹത്തെ ഞങ്ങൾ വാഴ്ത്തുന്നു. ഇന്നേ ദിവസം ഞങ്ങളുടെ വഴികളിൽ നീതിയുടെയും സത്യത്തിന്റെയും കിരണങ്ങൾ നൽകി  സുവിശേഷം പൂർണ്ണ ഹൃദയത്തോടെ ജീവിക്കാൻ  ഞങ്ങളെ  നിരന്തരം നയിക്കേണമേ. ഇന്നത്തെ ഞങ്ങളുടെ  ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“യേശു നിങ്ങളോട് എല്ലാ ദിവസവും സംസാരിക്കുന്നു. അവന്റെ സുവിശേഷം നിങ്ങളുടെതും, അവൻ നിങ്ങളുടെ ജീവിതയാത്രയിലെ നിയന്താവുമായിരിക്കട്ടെ. ”  (ഫ്രാൻസീസ് പാപ്പ)

  ഈശോയോടൊപ്പം രാത്രി

” ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കിൽ!”  (ലൂക്കാ 12:49).  ദൈവമേ ഇന്നേ ദിനം നിന്നിൽ നിന്നു സ്വീകരിച്ച എല്ലാ നന്മകളെയും പ്രതി നിനക്കു   ഞാൻ നന്ദി പറയുന്നു, പ്രത്യേകമായി നിന്റെ വചനത്തിന് ഞാൻ ജ്വാല പകർന്നതിന്.   ഇന്നേദിനം ബോധപൂർവ്വം നിന്റെ സ്വരം അവഗണിച്ചെങ്കിൽ  എന്നോട് ക്ഷമിക്കണമേ.  ഈ രാത്രിയിൽ എന്നോടൊപ്പം വരണമേ.  നാളെ നിന്റെ പരിശുദ്ധാത്മ ശക്തിയാൽ എന്നെ ജ്വലിപ്പിക്കണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

1 COMMENT

Leave a Reply to Sujith SimonCancel reply