മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 13

ഈശോയോടൊപ്പം സുപ്രഭാതം

സർവ്വശക്തനായ പിതാവേ, നിശബ്ദതയിൽ, ഭയഭക്തിയാദരവോടെ നിന്റെ മഹനീയ  നന്മകൾക്കു നന്ദി പറഞ്ഞുകൊണ്ട് ഈ ദിനം ഞാൻ ആരംഭിക്കുന്നു. നിന്റെ ക്ഷമയുടെ ദൗത്യം നിർവ്വഹിക്കാൻ എന്നെ നി സഹകാരിയാക്കണമേ. എന്റെ ഹൃദയവും എനിക്കുള്ള സർവ്വതും നിനക്കു ഞാൻ സമർപ്പിക്കുന്നു. പരിശുദ്ധാത്മാവേ നി വന്ന് എന്നിൽ വാസമുറപ്പിക്കണമേ. ഇന്നത്തെ എന്റെ ജീവിതവും പ്രവർത്തനങ്ങളും ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്ത് പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായി  ഞങ്ങൾ  സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ദൈവം സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നതു പോലെ സ്നേഹിക്കുക ക്ഷമിക്കുക. ഈ ജീവിത രീതിക്ക് ആരെയും ഒഴിവാക്കാനോ, ഒന്നിനും വിഘ്നം സൃഷ്ടിക്കാനോ അറിയില്ല.” (ഫ്രാൻസീസ് പാപ്പ ).

 ഈശോയോടൊപ്പം രാത്രി

“യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല” (യോഹ: 14 :6). ദൈവമേ നിന്റെ സാന്നിധ്യത്തിന്, ശരിയായ കാര്യങ്ങൾ ചെയ്യാൻ ശക്തി നൽകിയതിന് ഞാൻ അങ്ങേക്കു   നന്ദി പറയുന്നു. നിന്റെ സ്നേഹ നിമന്ത്രണങ്ങൾക്കുനേരെ ഞാൻ ഹൃദയ അടച്ചതിനു  എന്നോടു ക്ഷമിക്കേണമേ. ഈ രാത്രിയിൽ നി എന്നോടൊപ്പം വസിക്കേണമേ, നാളെ, നി എന്നോടു ക്ഷമിച്ചതുപോലെ മറ്റുള്ളവരോടു ക്ഷമിക്കാൻ എനിക്കു കൃപ തരണമേ.  ആമ്മേൻ

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും…

നന്മ നിറഞ്ഞ മറിയമേ …

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.