മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 22

ഈശോയോടൊപ്പം സുപ്രഭാതം

സ്നേഹ നിധിയായ ദൈവമേ, ദൈവാലയ സംഗീതത്തിന്റെ മധ്യസ്ഥയായ വിശുദ്ധ സിസലിയുടെ തിരുനാൾ ദിനത്തിൽ സകല സൃഷ്ടികളോടും ചേർന്ന് അങ്ങയുംടെ മഹനീയ നാമത്തിനു ഞാൻ സ്തുതികൾ അർപ്പിക്കുന്നു. ദൈവഹിതത്തിനു വിധേയപ്പെടുന്നതാണ് എന്റെ ജീവിതത്തിനു ആനന്ദം നൽകുക എന്ന വസ്തുത എന്നിൽ രൂഢമൂലമാക്കണമേ. ഇന്നേ ദിനം എന്റെ ജീവിതം നിനക്കുള്ള ദിവ്യ സംഗീതമാക്കണമേ.  ഇന്നത്തെ എന്റെ  ജീവിതം മുഴുവൻ  ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്ത്  പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായി  ഞങ്ങൾ  സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ഒരു പ്രാവശ്യം പാടുന്നവൻ രണ്ടു പ്രാവശ്യം പ്രാർത്ഥിക്കുന്നു. (വി. അഗസ്റ്റിൻ)

 ഈശോയോടൊപ്പം രാത്രി

“അതിനാല്‍, നീ ഏതവസ്‌ഥയില്‍ നിന്നാണ്‌ അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച്‌ ആദ്യത്തെ പ്രവര്‍ത്തികള്‍ ചെയ്യുക. അല്ലെങ്കില്‍ ഞാന്‍ നിന്‍െറ അടുത്തുവരുകയും നിന്‍െറ ദീപപീഠം അതിന്‍െറ സ്‌ഥ ലത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.” (വെളിപാട്‌ 2:5).  ദൈവമേ  ഇന്നേദിനം  നി എന്നോടൊപ്പം യാത്ര ചെയ്ത് എന്റെ എല്ലാ ഉദ്യമങ്ങളെയും ആശീർവദിച്ച് അനുഗ്രഹിച്ചതിനു  ഞാൻ  അങ്ങേക്കു നന്ദി പറയുന്നു. ആത്മീയ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാതെ, നിന്റെ സാന്നിധ്യത്തെ മറന്നു ജീവിച്ചതിനു    എന്നോടു ക്ഷമിക്കേണമേ. ദൈവമേ നി വന്ന് എന്റെ ഹൃദയത്തെ രൂപാന്തരപ്പെടുത്തണമേ. നാളെ ഞാനായിരിക്കുന്ന അവസ്ഥയിൽ  ദൈവസ്നേഹത്തിനു സാക്ഷ്യം വഹിക്കാൻ   എനിക്കു കൃപ തരണമേ.  ആമ്മേൻ.

നന്മ നിറഞ്ഞ മറിയമേ …

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.