മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 19

ഈശോയോടൊപ്പം സുപ്രഭാതം

പ്രപഞ്ചത്തിന്റെ സൃഷ്ടാവായ ദൈവമേ നിന്റെ സൃഷ്ടിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടു, ഞാൻ ഇന്നേ ദിനം ആരംഭിക്കുന്നു. ഈ പുണ്യ ദിനത്തിൽ നിന്നോടു ചേർന്നു നിന്നുകൊണ്ടു ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കു വേണ്ടി അധ്വാനിക്കാൻ എനിക്കു ശക്തി തരണമേ  ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ദൈവത്തിന്റെ മുൻപിൽ തന്നെത്തന്നെ എളിമപ്പെടുത്താൻ കഴിയുന്നവർക്കേ ദൈവകാരുണ്യത്തിന്റെ മഹത്വം അനുഭവിക്കാൻ കഴിയു.” (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

“നിങ്ങളുടെ വിശ്വാസം സമൃദ്‌ധമായി വളരുകയും നിങ്ങളേവരുടെയും പരസ്‌പരസ്‌നേഹം വര്‍ധിച്ചുവരുകയും ചെയ്യുന്നതിനാല്‍ , സഹോദരരേ, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിന്‌ ഉചിതമാംവിധം നന്‌ദിപറയാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു”(2 തെസലോനിക്കാ 1:3). ദൈവമേ, ഇന്നേ ദിനം നീ എന്റെ കൂടെ നടന്നതിനും ദൈവരാജ്യത്തിനു വേണ്ടി ജീവിക്കാൻ കഴിഞ്ഞതിനും ഞാൻ നന്ദി പറയുന്നു.  ഇന്നേദിനം  ആത്മാർത്ഥതയില്ലാതെ ഞാൻ പെരുമാറിയെങ്കിൽ എന്നോടു  എന്നോട് ക്ഷമിക്കണമേ.  നാളെ ദൈവഹിതം പ്രകാരം എന്റെ  ജീവിതം ക്രമപ്പെടുത്താൻ എന്നെ സഹായിക്കേണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.