മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 18

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ബസിലിക്കാകളുടെ സമർപ്പണത്തിന്റെ ഓർമ്മയാചരിക്കുമ്പോൾ അവരുടെ പ്രാർത്ഥനകൾ തിരുസഭയ്ക്കു ശക്തി പകരട്ടെ. ഇന്നേ ദിനത്തിൽ അങ്ങയുടെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പരമാവധി നന്മ ചെയ്യുവാനും, വ്യക്തി ബന്ധങ്ങളിൽ വെറുപ്പിന്റെ മതിലുകൾക്കു പകരം സമാധാനത്തിന്റെ പാലങ്ങൾ പണിയുവാൻ  എന്നെ ഒരുക്കേണമേ.   ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

” ഈശോയെ സത്യമായും കണ്ടുമുട്ടി എന്നതിന്റെ വ്യക്തമായ അടയാളം ,അതു മറ്റുള്ളവരോടു പങ്കുവയ്ക്കുവാനുള്ള സന്തോഷത്തിൽ കാണാൻ കഴിയും .” (ഫ്രാൻസീസ് പാപ്പാ )

ഈശോയോടൊപ്പം രാത്രി

“സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതിൽ .”(യോഹ: 10: 7 ).  ദൈവമേ, ഇന്നേ ദിനം നിന്റെ കാരുണ്യത്തിന്റെ ദൗത്യം നിർവ്വഹിക്കാൻ എനിക്കു ലഭിച്ച അവസരങ്ങൾക്ക്     ഞാൻ നന്ദി പറയുന്നു.  ഇന്നേദിനം  നിന്റെ വചനങ്ങളെക്കാൾ എന്റെ തീരുമാനങ്ങൾക്കും ഹിതങ്ങൾക്കും പ്രാമുഖ്യം നൽകിയതിന് എന്നോടു  എന്നോട് ക്ഷമിക്കണമേ.  നാളെ ദൈവഹിതം പ്രകാരം എന്റെ  ജീവിതം ക്രമപ്പെടുത്താൻ എന്നെ സഹായിക്കേണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.