മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 17

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, ഹംഗറിയിലെ വിശുദ്ധ എലിസബത്തിന്റെ  ഓർമ്മയാചരിക്കുന്ന ഈ ദിനത്തിൽ, അവളുടെ പ്രാർത്ഥന ദുരിതമനുഭവിക്കുന്ന ഞങ്ങളുടെ സഹോദരി സഹോദരന്മാരെ ശുശ്രൂഷിക്കാനും സഹായിക്കുവാനും ഞങ്ങൾക്കു പ്രചോദനമേകട്ടെ.   അങ്ങനെ ഇന്നേദിനം ഞങ്ങൾ കണ്ടുമുട്ടുന്നവർക്കെല്ലാം  അങ്ങയുടെ കാരുണ്യത്തിന്റെമുഖം കാട്ടി കൊടുക്കുവാൻ കൃപ നൽകണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“കർത്താവു മുൾക്കീരീടം അണിയുമ്പോൾ എനിക്ക് എങ്ങനെ സ്വർണ്ണക്കീരീടം അണിയാൻ കഴിയും? അതു എനിക്കു വേണ്ടി സഹിക്കുന്നു.” (ഹംഗറിയിലെ വിശുദ്ധ എലിസബത്ത്)

ഈശോയോടൊപ്പം രാത്രി

“വരുവിൻ നമുക്കു കുമ്പിട്ട് ആരാധിക്കാം നമ്മെ സൃഷ്ടിച്ച കർത്താവിന്റെ  മുൻപിൽ മുട്ടുകുത്താം. ” (സങ്കീ 95: 6). ദൈവമേ ഇന്നേദിനം ഞങ്ങൾക്കു നൽകിയ നിന്റെ സാന്നിധ്യത്തിനു  ഞങ്ങൾ അങ്ങേക്കു  നന്ദി പറയുന്നു. ഇന്നേ ദിവസം ഞങ്ങൾ  ദരിദ്രരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും അവഗണിച്ചെങ്കിൽ ഞങ്ങളോടു പൊറുക്കണമേ.  ദൈവമേ,  ഈ രാത്രിയിൽ ഞങ്ങളുടെ  ജീവിതങ്ങളെ  വിശുദ്ധീകരിക്കാൻ അങ്ങു വരണമേ. നാളെ അങ്ങയുടെ ഹീതം നിറവേറ്റാൻ ഞങ്ങൾക്ക്  അനുഗ്രഹം നൽകേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.