മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 16

ഈശോയോടൊപ്പം സുപ്രഭാതം

കാരുണ്യവാനായ പിതാവേ, വി.ജർത്രൂദിന്റെ ഓർമ്മയാചരിക്കുന്ന ഈ ദിനത്തിൽ നിന്നോടുള്ള സ്നേഹത്താൽ നിറഞ്ഞ വിശുദ്ധയെപ്പോലെ എന്റെ ഹൃദയത്തെയും നീ  ഉണർത്തണമേ. അങ്ങനെ ഇന്നേദിനം  ഞാൻ കണ്ടുമുട്ടുന്നവർക്കെല്ലാം അങ്ങയുടെ സ്നേഹത്തിന്റെ പ്രകാശം പകർന്നു നൽകാൻ എന്നെ ഉപകരണമാക്കണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ഓ ഈശോയുടെ പരിശുദ്ധ ഹൃദയമേ, നിത്യജീവന്റ നീരുറവയേ, നിന്റെ ഹൃദയം സ്നേഹത്തിന്റെ ഉജ്ജ്വലമായ ഉലയാണ്. നീ എന്റെ അഭയകേന്ദ്രവും ശ്രീകോവിലുമാണ്.” (വി.ജർത്രൂദ്)

ഈശോയോടൊപ്പം രാത്രി

“ഞാൻ നിങ്ങളോട് കൽപിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്.” (യോഹ 15: 14). ദൈവമേ നിന്റെ പരിശുദ്ധ ഹൃദയത്തിലൂടെ എന്നിലേക്കു പ്രവഹിക്കുന്ന വലിയ കൃപകൾക്കു  ഞാൻ ഞാൻ നന്ദി പറയുന്നു. ഇന്നേ ദിവസം നിന്റെ ഹൃദയത്തിന്റെ ഭാഗമായല്ലാതെ ഞാൻ ജീവിച്ചെങ്കിൽ മാപ്പു ചോദിക്കുന്നു. ഈ രാത്രിയിൽ എന്റെ ജീവിതത്തെ വിശുദ്ധീകരിക്കണമേ, നാളെ നിന്റെ ഹൃദയ തണലിൽ വസിക്കാൻ എനിക്ക് അനുഗ്രഹം നൽകേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.