മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 14

ഈശോയോടൊപ്പം സുപ്രഭാതം

സ്നേഹ പിതാവേ, ഈ പുതിയ ദിവസത്തിൽ മനോഹരമായ പ്രഭാതം നൽകിയതിനു നിനക്കു നന്ദി പറയുന്നു. വിശുദ്ധമായവയിലേക്ക് എന്റെ മനസ്സിനെ തിരിക്കേണമേ. ഇന്നേദിവസത്തെ  എന്റെ പ്രാർത്ഥനകളും ജോലികളും, സഹനങ്ങളും, കൂദാശ സ്വീകരന്നങ്ങളും ദൈവവചന ധ്യാനവുമെല്ലാം ദൈവരാജ്യ വളർച്ചയ്ക്കു വേണ്ടി ഞാൻ അർപ്പിക്കുന്നു. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു.

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

പ്രിയ സുഹൃത്തുക്കളെ, ആവശ്യക്കാരായ മനുഷ്യരെ നന്മൾ കണ്ടുമുട്ടുമ്പോൾ യേശുവിനെത്തന്നെയാണ് കണ്ടുമുട്ടുന്നതെന്ന്  നമ്മൾ മറക്കരുത്.
(ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം  രാത്രി

“എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാൻ പറയുന്നു, ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുവിൻ, ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ  ” (ലൂക്കാ, 6 :27). ദൈവമേ, ഇന്നേ ദിനം അയോഗ്യ ദാസനായ എന്നിൽ അങ്ങ് ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇന്നേ ദിനം  അങ്ങയുടെ കൂദാശകളിൽ നിന്നും, വചനത്തിൽ നിന്നും ഞാൻ പലപ്പോഴും പിൻതിരിഞ്ഞു നടന്നു.  എന്നോട്  ക്ഷമിക്കണമേ. നാളെ, ദൈവവചന കേന്ദ്രികൃതമായ ജീവിതത്തിലേക്ക് തിരികെവരാനും, അങ്ങയോട് ഐക്യപ്പെട്ടു ജീവിക്കാനും എന്നെ സഹായിക്കേണമേ.

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.