മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 1

ഈശോയോടൊപ്പം സുപ്രഭാതം

നിത്യനായ പിതാവേ, സകല വിശുദ്ധന്മാരെയും ബഹുമാനിക്കുന്ന ഈ ദിനത്തിൽ അവരുടെ മധ്യസ്ഥതയും ജീവിത മാതൃകയും സുവിശേഷം ജീവിക്കാനും, അങ്ങയുടെ സ്നേഹ ദൗത്യത്തിൽ പങ്കുചേരാനും  എനിക്കു ശക്തിയേകട്ടെ.  ഈശോയുടെ പരിശുദ്ധ ഹൃദയത്തോടു ഐക്യപ്പെട്ടു  ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ സമർപ്പിക്കുന്നു.

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

ദൈവമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞതിനു ശേഷം അവിടത്തേക്കു വേണ്ടി മാത്രമായി ജീവിക്കാതിരിക്കാൻ എനിക്കു സാധ്യമായിരുന്നില്ല.
(വാ :ചാൾസ് ദെ ഫോക്കോൾഡ് )

ഈശോയോടൊപ്പം  രാത്രി

“അധ്വാനിക്കുന്നവരും ദാരവഹിക്കുന്നവരുമായ നിങ്ങൾ  എല്ലാവരും എന്റെ അടുക്കൽ വരുവിൽ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.” (മത്താ: 11: 28). ദൈവമേ, ഇന്നേ ദിവസം നി എന്നോടപ്പമായിരുന്നതിനു, എന്റെ ജീവിതത്തെ അനുഗമിച്ചതിനു, ശരിയായ പാതയിലൂടെ എന്നെ നയിച്ചതിനു  ഞാൻ നന്ദി പറയുന്നു. ഇന്നേ ദിനം  നിന്റെ കരം വിട്ടു എന്റെ വഴികളിലൂടെ നടന്നതിനു  എന്നോടു  ക്ഷമിക്കണമേ. ഈ രാത്രിയിൽ അങ്ങു വന്നു എന്റെ ഹൃദയത്തെ രൂപാന്തരപ്പെടുത്തണമേ. നാളെ എന്റെ സന്തോഷങ്ങും സങ്കടങ്ങും    അങ്ങലർപ്പിച്ചു ദൈവാക്യത്തിൽ ജീവിക്കാൻ എന്നെ സഹായിക്കേണമേ.

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.