മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 6

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, എകാന്തതയിൽ നിന്നെ സേവിക്കാൻ വിശുദ്ധ ബ്രൂണോയെ നി വിളിച്ചുവല്ലോ. വിശുദ്ധന്റ മാതൃക അനുകരിച്ച് വിശ്വസ്തതയോടെ പ്രാർത്ഥിക്കാനും, ജോലി ചെയ്യുവാനും, സന്തോഷങ്ങളും, സഹനങ്ങളും ഹൃദയവിശാലതയോടെ സ്വീകരിക്കാനും എന്നെ സഹായിക്കണമേ. ഇന്നത്തെ എന്റെ ജീവിതവും, പ്രാർത്ഥനകളും പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായി  ഞാൻ സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“വിവേകത്തോടും, ഉത്സാഹത്തോടും കൂടെ നി ശരിയായ അനുസരണം പാലിക്കുമ്പോൾ, നി ദൈവവചനത്തിലെ ഏറ്റവും മനോഹരവും പുഷ്ടികരവുമായ ഫലം ശേഖരിച്ചു എന്ന് പൂർണ്ണമായും വ്യക്തമാണ്” (വി. ബ്രൂണോ). ദൈവ വചനത്തിൽ പൂർണ്ണമായി വിശ്വസിക്കാനും അനുസരിക്കുവാനും എന്നെ പഠിപ്പിക്കണമേ.

 ഈശോയോടൊപ്പം രാത്രി

“എന്റെ സഹോദരരെ നിങ്ങൾ കർത്താവിൽ സന്തോഷിക്കുവിൻ.” (ഫിലിപ്പി: 3:1) ദൈവമേ, ഇന്നേദിനം എന്റെയൊപ്പം സഞ്ചരിച്ച നിന്റെ സാന്നിധ്യത്തിനു ഞാൻ നന്ദി പറയുന്നു. എന്താണ് ചെയ്യേണ്ടതെന്നു നി വിവിധ വ്യക്തികളിലൂടെയും സാഹചര്യങ്ങളിലൂടെയും എന്നോടു പറഞ്ഞു തന്നു. നിന്റെ വാക്കുകൾക്ക് ചെവികൊടുക്കാതെയും ന്യായമായ അധികാരത്തെ വെല്ലുവിളിച്ചതിനും ഞാൻ  മാപ്പു ചോദിക്കുന്നു. എന്റെ ഹൃദയ മുറിവുകളെ ഈ രാത്രിയിൽ നി സുഖപ്പെടുത്തണേ. നാളെ നിന്റെ ഉപവിയുടെ ദൗത്യം വിശ്വസ്തതയോടെ നിർവഹിക്കാൻ എനിക്ക് കൃപതരണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.