മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 26

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവായ ദൈവമേ, നിന്റെ സ്നേഹ സംരക്ഷണത്തിന്റെ തണലിൽ ഞാൻ ഇന്നേ ദിവസം ആരംഭിക്കുന്നു. ഇന്നേദിനം ഞാൻ ചെയ്യുന്നതിലെല്ലാം നിന്റെ ഹിതം അനുഗമിക്കാൻ എനിക്ക് കൃപ നൽകണമേ. എന്റെ സന്തോഷങ്ങളും സങ്കടങ്ങളും  സഹനങ്ങളും നിനക്കു സമർപ്പിക്കുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി എന്റെ  ഹൃദയം തുറക്കാൻ നിന്റെ പരിശുദ്ധാത്മാവിനെ എനിക്ക് നൽകണമേ. ഇന്നേ ദിനത്തിലെ എന്റെ  ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ദൈവം നമ്മുടെ അനുദിന ജീവിതത്തിലെ സംഭവങ്ങളിൽ പങ്കുചേരാനും നമ്മോടൊപ്പം യാത്ര ചെയ്യുവാനും ഇഷ്ടപ്പെടുന്നു.” (ഫ്രാൻസീസ് പാപ്പ)

ഈശോയോടൊപ്പം രാത്രി

“ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുവിൻ.”(ലൂക്കാ 13: 24)  ദൈവമേ, ഞാൻ നടക്കേണ്ട വഴിയിൽ എന്നെ നയിക്കാൻ നി തരുന്ന അടയാളങ്ങൾക്ക്  ഞാൻ നന്ദി പറയുന്നു. ഇന്നേദിനം നിന്റെ വഴികൾ പിഞ്ചെല്ലാതെ ലോകത്തിന്റെ  വിശാല വഴികളിലൂടെ ഞാൻ സഞ്ചരിച്ചതിന് എന്നോടു ക്ഷമിക്കണമേ. ദൈവമേ നാളെ പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്ക് കാതോർത്ത് സത്യത്തിന്റെയും സ്നേഹത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കാൻ എന്നെ സഹായിക്കേണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.