മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 17

ഈശോയോടൊപ്പം സുപ്രഭാതം

സകല നന്മകളുടെയും ദാതാവായ ദൈവമേ, അന്ത്യേക്യായിലെ വിശുദ്ധ ഇഗ്‌നേഷ്യസിന്റെ തിരുനാൾ ആഘോഷിക്കുന്ന   ഈ ദിനത്തിൽ അദ്ദേഹത്തിന്റെ മഹനീയമായ ജീവിത മാതൃക നിനക്കു സാക്ഷ്യം നൽകുന്നതിൽ എനിക്ക് പ്രചോദനമാകട്ടെ.  നിന്റെ ശക്തിയിൽ ആശ്രയിച്ച്   സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വഴികളിലൂടെ യേശുവിനു സാക്ഷ്യം വഹിക്കാൻ എന്നെ ഒരുക്കണമേ.     ഇന്നത്തെ എന്റെ  ജീവിതം മുഴുവൻ  ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്ത്  പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായി  ഞങ്ങൾ  സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ലോകം മുഴുവൻ ഭരിക്കുന്നതിനേക്കാൾ യേശുവിന്റെ നാമത്തിൽ മരിക്കുന്നതാണ് എനിക്ക് കൂടുതൽ നല്ലത്” ( അന്ത്യോക്യായിലെ വി. ഇഗ്ഷ്യേസ്  ).

 ഈശോയോടൊപ്പം രാത്രി

” നിന്റെ നിക്ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും.” (ലൂക്കാ: 12 :34) ദൈവമേ  ഇന്നേദിനത്തിലെ എന്റെ  ജോലികളിലെല്ലാം  നിന്റെ  സാന്നിധ്യം നൽകി എന്നെ അനുഗ്രഹിച്ചതിനും, ഞാൻ എവിടെ നിക്ഷേപം സംഭരിക്കണമെന്ന് നിരന്തരം എന്നെ ഉദ്ബോധിപ്പിച്ചതിനും  ഞാൻ  അങ്ങേക്കു നന്ദി പറയുന്നു. നിന്റെ ദൗത്യത്തോട് പൂർണ്ണമായി  സഹകരിക്കാതിരുന്നതിനും,  നിന്റെ സ്നേഹ വഴികളിൽ തടസ്സം സൃഷ്ടിച്ചതിനും   എന്നോടു ക്ഷമിക്കേണമേ. ദൈവമേ ഈ രാത്രിയിൽ  നി എന്റെ കൂടെ വരണമേ. നാളെ  സ്നേഹവഴികളിൽ സമ്പന്നനാകാൻ / സമ്പന്നയാകാൻ  എനിക്കു കൃപ തരണമേ.  ആമ്മേൻ.

നന്മ നിറഞ്ഞ മറിയമേ …

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.