മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഡിസംബർ 2

ഈശോയോടൊപ്പം സുപ്രഭാതം

സ്നേഹ നിധിയായ ദൈവമേ, ഇന്നേ ദിവസത്തിലെ ആദ്യ നിമിഷങ്ങൾ ഞാൻ നിന്നിൽ ആരംഭിക്കുന്നു. എനിക്കു വേണ്ടി ദാഹിക്കുന്ന ഈശോയുടെ തിരുഹൃദയമേ നിനക്കു സ്തുതി. നിന്റെ പ്രിയ പുത്രന് വസിക്കാൻ ഏറ്റവും യോഗ്യമായ ഭവനമായി എന്റെ ഹൃദയത്തെ നീ രൂപപ്പെടുത്തണമേ. നിന്റെ വചനത്തിൽ അടിയുറച്ചു വിശ്വസിച്ചും  നിന്റെ പരിശുദ്ധാത്മാവിൽ പൂർണ്ണമായി ശരണപ്പെട്ടും ഞാൻ ഇന്നേ ദിവസം വിനിയോഗിച്ചു കൊള്ളാം. പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ ഇന്നത്തെ എന്റെ ജീവിതം കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“യേശുവിലേക്കും അവന്റെ നീതിയുടെയും സമാധാനത്തിന്റെയും രാജ്യത്തിലേക്കുള്ള മുള്ള യാത്രയാണ് ആഗമന കാലം. “(ഫ്രാൻസീസ് പാപ്പ)

ഈശോയോടൊപ്പം രാത്രി

“മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ കര്‍ത്താവ്‌ എന്നെ കടാക്‌ഷിച്ച്‌ എനിക്ക്‌ ഇതു ചെയ്‌തു തന്നിരിക്കുന്നു (ലൂക്കാ 1:25). ദൈവമേ, സമാധാന പൂർണ്ണം നീ എന്നെ ഇന്നേ ദിവസം  നയിച്ചതിനു ഞാൻ നന്ദി പറയുന്നു.  വിട്ടിലോ, ജോലി സ്ഥലത്തോ, മറ്റു കർമ്മരംഗങ്ങളിലോ സമാധാനത്തിന്റെ ഉപകരണമായി ഞാൻ മാറാതിരുന്നതിനു  എന്നോടു  ക്ഷമിക്കണമേ.  ദൈവമേ ഈ രാത്രിയിൽ  നീ എന്റെ കൂടെ വസിക്കണമേ.  നാളെ നിന്റെ  തിരുഹൃദ്യത്തിനിണങ്ങിയ മകനായി / മകളായി എന്നെ മാറ്റണമേ.   ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.