ഫാത്തിമായിലെ കുട്ടികളോട് ചേര്‍ന്ന് മാതാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

ജീവിതത്തില്‍ സഹനങ്ങളും വേദനകളും ഏറ്റെടുക്കുകയോ അനുഭവിക്കുകയോ ചെയ്യാത്തവരായി ആരുംതന്നെ ഇല്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ ജീവിതക്ലേശങ്ങളുണ്ട്. എന്നാല്‍ അത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതാകട്ടെ പലര്‍ക്കുമറിയില്ല.

ഒരു യഥാര്‍ത്ഥ ദൈവവിശ്വാസി, സഹനങ്ങളെ എങ്ങനെ നേരിടണമെന്ന് ഫാത്തിമാ മാതാവ് പഠിപ്പിക്കുന്നുണ്ട്. ഫാത്തിമയില്‍ – ജസീന്ത, ഫ്രാന്‍സിസ്‌കോ, ലൂസിയ എന്നീ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട സമയത്ത് മാതാവ് അവരെ ഒരു സമര്‍പ്പണ പ്രാര്‍ത്ഥന പഠിപ്പിച്ചിരുന്നു. ജീവിതത്തില്‍ എന്ത് പ്രശ്‌നമുണ്ടായാലും ഈ സമര്‍പ്പണ പ്രാര്‍ത്ഥനയിലൂടെ ആശ്വാസം കണ്ടെത്തണമെന്ന് മാതാവ് അവരോട് ആവശ്യപ്പെടുകയും ചെയ്തു.

ഇതാണ് ആ സമര്‍പ്പണ പ്രാര്‍ത്ഥന… ‘ഓ… ഈശോയേ, അങ്ങയോടുള്ള അളവറ്റ സ്‌നേഹത്തെപ്രതി എന്റെ ഈ അവസ്ഥയെ അങ്ങേയ്ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. പാപികളുടെ മാനസാന്തരത്തിനും പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തോട് ചെയ്ത പാപങ്ങള്‍ക്ക് പരിഹാരമായും ഈ സമര്‍പ്പണത്തെ സ്വീകരിക്കണമേ. ആമ്മേന്‍.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ