പുതിയ ദിവസം തുടങ്ങാം കാവൽമാലാഖയെ കൂട്ടുപിടിച്ച്

ഓരോ ദിവസവും പുതുതാക്കാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. എന്നാൽ എപ്പോഴെങ്കിലും നമ്മുടെ കാവൽ മാലാഖയെ കൂട്ട് പിടിച്ച് നിങ്ങൾ ഒരു ദിവസം ആരംഭിച്ചിട്ടുണ്ടോ? ഇതുവരെ ഇല്ലെങ്കില്‍ ഇനി ആ പതിവ് തുടങ്ങാം. കത്തോലിക്കാ വിശ്വാസം അനുസരിച്ച് ഓരോരുത്തർക്കും അന്നന്നത്തെ ജോലികളിൽ സ്വർഗ്ഗീയമായ സഹായം നൽകുവാനും പാപ വഴികളിൽ നിന്ന് സംരക്ഷണം നൽകുവാനും ഓരോ മാലാഖമാർ നിയുക്തരായിട്ടുണ്ട്. അത് നമ്മെ ഓർമിപ്പിക്കുന്ന ദിവസമാണ് കാവൽ മാലാഖമാരുടെ തിരുനാൾ ദിവസം.

ഈ മാലാഖമാർ നമുക്ക് ഒപ്പം ഉണ്ട്. അവരുടെ സാന്നിധ്യവും സംരക്ഷണവും നമുക്ക് കാണാൻ കഴിയില്ല എന്ന് മാത്രം. അത് മിക്കപ്പോഴും മാലാഖമാരുടെ നിർദ്ദേശം സ്വീകരിക്കാനായി നമ്മുടെ കാതുകൾ തുറക്കാത്തത് കൊണ്ടും നമ്മുടെ ആവശ്യങ്ങളിലേയ്ക്ക് അവരെ ക്ഷണിക്കാത്തത് കൊണ്ടും ആണ്. ഒരു ദിവസം തുടങ്ങുമ്പോൾ തന്നെ നമ്മുടെ കാവൽ മാലാഖയെ ഭരമേല്പിക്കുവാനും കൂടെ കൂട്ടുവാനും സഹായിക്കുന്ന കാവൽ മാലാഖയോടുള്ള പ്രാർത്ഥന ചുവടെ ചേർക്കുന്നു. ഈ പ്രാർത്ഥനയിലൂടെ നമുക്ക് കാവൽമാലാഖയോടൊപ്പം ആയിരിക്കാം.

“ദൈവം ഞങ്ങളെ സംരക്ഷിക്കുന്നതിനും വഴി നടത്തുന്നതിനുമായി ഭരമേല്പിച്ചിരിക്കുന്ന ഞങ്ങളുടെ കാവൽ മാലാഖയേ, ഞങ്ങളെ സംരക്ഷിക്കുകയും പ്രകാശിപ്പിക്കുകയും നയിക്കുകയും ചെയ്യുക. എല്ലാവിധ പ്രലോഭനങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുകയും നിങ്ങളോടൊപ്പം ചേരുന്നതുവരെ, ദൈവത്തെ സ്നേഹിക്കാനും അവിടുത്തെ സേവിക്കുവാനും ആവശ്യമായ എല്ലാ കൃപയും ദൈവത്തിൽ നിന്ന് വാങ്ങി തരുകയും ചെയ്യേണമേ.

കർത്താവ് നമ്മെ അനുഗ്രഹിക്കുകയും എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കുകയും നിത്യജീവൻ പ്രാപിക്കുകയും ചെയ്യട്ടെ. വിശ്വാസികളുടെ ആത്മാക്കൾ ദൈവത്തിന്റെ കാരുണ്യത്താൽ സമാധാനത്തോടെ ആയിരിക്കട്ടെ. ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.