ലോകത്തിലെ പീഡിപ്പിക്കപ്പെടുന്ന വൈദികർക്കായി ഈശോയുടെ തിരുഹൃദയത്തോട് പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് പൊന്തിഫിക്കൽ സംഘടന

ലോകത്തിലെ പീഡിപ്പിക്കപ്പെടുന്ന പുരോഹിതർക്കും മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വിശ്വാസത്തിനായി ജീവൻ ത്യജിച്ചവരുമായ പുരോഹിതർക്കുവേണ്ടിയും ഈശോയുടെ തിരുഹൃദയത്തോട് പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത്, മാർപാപ്പ രക്ഷാധികാരിയായിരിക്കുന്ന എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന.

വിവിധ തരത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയരായിരിക്കുന്ന വൈദികർക്ക് വിശ്വാസികളുടെ പ്രാർത്ഥന വളരെയധികം അത്യാവശ്യമാണെന്ന് ഈ സംഘടന പറയുന്നു. ലോകരാഷ്ട്രങ്ങളിലെ 67 % ആളുകളും മതസ്വാതന്ത്ര്യം അനുവദിക്കപ്പെടാതെ ജീവിക്കുന്നവരാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിരുന്നു.

“നമ്മുടെ വിശ്വാസത്തെ നേർവഴിക്ക് നയിക്കുകയും കൂടുതൽ ശക്തമാക്കുകയും ചെയ്യുന്ന പുരോഹിതർക്ക് നമ്മുടെ പ്രാർത്ഥന വളരെ അത്യാവശ്യമാണ്” – ഈ സംഘടന പറയുന്നു. ഇസ്ലാമിക തീവ്രവാദികളാൽ അഞ്ച് വൈദികരാണ് ഈ അടുത്തകാലത്തു തന്നെ കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.