മരിച്ച വിശ്വാസികള്‍ക്കായി ചെയ്യേണ്ടത്

നവംബര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ പള്ളില്‍ പോവുകയും കുമ്പസാരിച്ച് ആ ദിവസങ്ങളില്‍ വരപ്രസാദ അവസ്ഥയില്‍ പരിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും മാര്‍പ്പാപ്പയുടെ നിയോഗങ്ങള്‍ക്കായി 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. ചൊല്ലുകയും ചെയ്ത ശേഷം സെമിത്തേരി സന്ദര്‍ശിച്ച് മരിച്ച വിശ്വാസികള്‍ ദണ്ഡവിമോചനം പ്രാപിക്കുന്നതിനായി ആഗ്രഹിച്ച് ഈ പ്രാര്‍ത്ഥന ചൊല്ലുക:

‘മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്റ വിലതീരാത്ത തിരുചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടായിരിക്കേണമേ.’

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക)

ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ നമ്മള്‍ നിയോഗം വച്ചു പ്രാര്‍ത്ഥിക്കുന്ന മരിച്ച വിശ്വാസി പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുന്നതാണ്. നവംബര്‍ 1 മുതല്‍ 8 വരെയുള്ള എല്ലാ ദിവസവും തിരുസഭ നല്‍കുന്ന ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ എല്ലാ ദിവസവും മേല്‍പറഞ്ഞ രീതില്‍ പ്രാര്‍ത്ഥിച്ച് വ്യത്യസ്ത വ്യക്തികള്‍ക്കു വേണ്ടി ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. ശുദ്ധീകരണാത്മാക്കള്‍ക്ക് പൊതുവായി സമര്‍പ്പിച്ചാല്‍ നമ്മുടെ പ്രാര്‍ത്ഥന കൂടുതല്‍ ആവശ്യമുള്ള നാം അറിയുകപോലും ചെയ്യാത്ത ആത്മാക്കള്‍ ദൈവകരുണയാല്‍ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചരും. ഈ ദിവസങ്ങളില്‍ ഏതെങ്കിലും കത്തോലിക്കാപ്പള്ളിയില്‍ പരിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്ത് ഏതെങ്കിലും കത്തോലിക്ക സെമിത്തേരി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചാല്‍ മതിയാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.