കുഞ്ഞിപ്പൈതങ്ങളോട് പ്രാർത്ഥിക്കാം

ഭൂമിയിൽ പിറന്നുവീണപ്പോഴേ ഹേറോദേസിന്റെ പടയാളികളാൽ ജീവനെടുക്കപ്പെട്ട കുഞ്ഞുങ്ങൾ നിഷ്‌കളങ്കതയുടെ പര്യായങ്ങളാണ്. തങ്ങളുടെ ജീവിതം ദൈവത്തിനുവേണ്ടി സമർപ്പിച്ചവരാണ് അവർ.

കുഞ്ഞിപ്പൈതങ്ങൾ അഥവാ സ്വർഗ്ഗീയ പരിശുദ്ധർ. അവരെല്ലാം ഇന്ന് സ്വർഗ്ഗത്തിൽ ഈശോയോടൊപ്പമാണ്. ശക്തരായ മദ്ധ്യസ്ഥരാണ് അവർ നമുക്ക്. നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ കുഞ്ഞിപ്പൈതങ്ങളോട് പ്രാർത്ഥിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. അവരോടുളള ചില പ്രാർത്ഥനകൾ അച്ചടിച്ച പുസ്തകങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിലേതായി കണ്ടെത്തിയിട്ടുമുണ്ട്. നിഷ്‌കളങ്കരായി ജീവിക്കാനും പാപങ്ങളിൽ നിന്ന് മുക്തരാകാനും അവർ നമ്മെ സഹായിക്കും.

അതുകൊണ്ട് നമുക്ക് പ്രാർത്ഥിക്കാം: “ഈശോയേ, അങ്ങയുടെ വരവിനോട് ബന്ധപ്പെടുത്തി രക്തസാക്ഷികളായിത്തീർന്ന അനകേം കുഞ്ഞിപ്പൈതങ്ങളുടെ യോഗ്യതയാൽ ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിച്ചരുളണമേ, ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.