ആകുലതയാൽ വലയുകയാണോ..? എങ്കിൽ ഈ ചെറിയ പ്രാർത്ഥന ചൊല്ലാം

  ജീവിതത്തിൽ പല കാര്യങ്ങളെക്കുറിച്ചുള്ള ആകുലതകളും നമ്മെ വേട്ടയാടാറുണ്ട്. പലപ്പോഴും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ നാം എത്താറുമുണ്ട്. ഇത്തരം സാചര്യങ്ങളിൽ ആരൊക്കെയുണ്ടെങ്കിലും നമ്മുടെയുള്ളിൽ ഒരു സമാധാനം ഉണ്ടാവുകയില്ല. ഈ അവസ്ഥയെ അതിജീവിക്കുവാൻ ദൈവസഹായം നമുക്ക് അത്യാവശ്യമാണ്.

  ആകുലതയും ആശങ്കയും നമ്മെ കീഴ്പ്പെടുത്തുന്നു എന്ന് തോന്നുന്ന നിമിഷം പ്രാർത്ഥിക്കുവാനായി, ആവിലയിലെ വി. അമ്മത്രേസ്യ ഒരു പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നുണ്ട്. കവിത പോലെ രചിച്ചിരിക്കുന്ന ഈ പ്രാർത്ഥനയിലൂടെ നമുക്കും നമ്മുടെ ആകുലതകളെ മറികടക്കാം…

  “ഒന്നും നിങ്ങളെ ശല്യപ്പെടുത്തുകയില്ല; ഒന്നും നിങ്ങളെ ഭയപ്പെടുത്തുകയുമില്ല;
  ഇപ്പോള്‍ നീ അനുഭവിക്കുന്നതെല്ലാം കടന്നുപോകും. നിനക്ക് ചുറ്റുമുള്ളതൊക്കെ മാറിയാലും ദൈവം മാറുകയില്ല. ക്ഷമയോടെ കാത്തിരിക്കാം; അത് എല്ലാം നേടിത്തരുന്നു. ദൈവം കൂടെയുള്ളവന് ഒന്നിനും കുറവുണ്ടാവുകയില്ല. നമുക്ക് ദൈവം മാത്രം മതിയല്ലോ..”

  ഈ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു ചൊല്ലുന്നതിലൂടെ ദൈവം നമ്മുടെ പക്കലുണ്ടെന്നും നാം ഒറ്റയ്ക്കല്ല എന്നുമുള്ള ഒരു വലിയ വിശ്വാസത്തിലേയ്ക്ക് നാം വളരും. അത് നമ്മുടെയുള്ളിലെ ആശങ്കകളെ നീക്കി പ്രത്യാശയിലേയ്ക്ക് നമ്മെ വളര്‍ത്തും.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.