“ശത്രുക്കൾക്കായി പ്രാർത്ഥിക്കുക”: മൊസാംബിയൻ ജനത്തോട് വലിയ ഇടയൻ

ശത്രുക്കളോട് ക്ഷമിക്കുകയും നമ്മെ വേദനിപ്പിച്ചവർക്കായി പ്രാർത്ഥിക്കുകയും അനുരഞ്ജിതരാകുവാനും നാം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് മൊസാംബിയൻ ജനത്തെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. മൊസാംബിയൻ സന്ദര്‍ശനത്തോട് അനുബന്ധിച്ചു നടന്ന പാപ്പായുടെ വിശുദ്ധ കുർബാനയിലാണ് ഈശോയുടെ ഈ ഗുണങ്ങളിലേയ്ക്ക് പാപ്പാ സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചത്.

സമൂഹം അവശേഷിപ്പിച്ച മുറിവുകൾ ഇനിയും അവശേഷിക്കുമ്പോൾ അനുരഞ്ജനം എന്നത് അത്ര എളുപ്പമല്ല. ഇത്തരം സാഹചര്യങ്ങളിൽ ക്ഷമ എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എങ്കിലും ദൈവം നമ്മെ വിളിച്ചിരിക്കുന്നത് ക്ഷമിക്കുവാനും സ്നേഹിക്കുവാനുമാണ്. അതുകൊണ്ട് ഉദ്ദേശിക്കുക നമ്മെ വേദനിപ്പിച്ച വ്യക്തികളോട് ക്ഷമിക്കുകയും അവരോടുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കുകയും ചെയ്യുക എന്നതു തന്നെ – പാപ്പാ ചൂണ്ടിക്കാട്ടി.

ക്രിസ്തു നമുക്ക് മുൻപിലേക്ക് വയ്ക്കുന്ന മറ്റൊരു നിർദ്ദേശം കൂടിയുണ്ട്. അത് നമ്മെ വേദനിപ്പിക്കുന്നവരെ അനുഗ്രഹിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ്. അത് കുറച്ചുകൂടെ ഉയർന്ന ഒരു തലമാണ്. ആ തലത്തിലേയ്ക്ക് ഉയരുവാനാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. ഭിന്നിപ്പിന്റെ തലത്തിൽ നിന്നാൽ നമുക്ക് ഒരിക്കലും ഉയരുവാൻ കഴിയില്ല – പാപ്പാ ഓർമ്മിപ്പിച്ചു.