സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: ഫ്രാന്‍സിസ് പാപ്പാ

സഭയ്ക്കുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും പ്രത്യേകിച്ച്, സഭ വെല്ലുവിളികളെ നേരിടുന്ന സമയങ്ങളില്‍ പിന്തുണയ്ക്കണമെന്നും ഫ്രാന്‍സിസ് പാപ്പാ ബാരിയില്‍ പറഞ്ഞു. വി. നിക്കോളാസിന്റെ നാമത്തിലുള്ള ബസലിക്ക സന്ദര്‍ശിച്ച അവസരത്തിലാണ് പാപ്പാ ഇക്കാര്യം ആവശ്യപ്പെട്ടത്.

ക്രൈസ്തവ കൂട്ടായ്മയുടെ ശക്തി തന്നെ പ്രാര്‍ത്ഥനയാണെന്നും അതുകൊണ്ട് നമ്മുടെയെല്ലാം വ്യക്തിപരമായ പ്രാര്‍ത്ഥനകളില്‍ സഭയെ പ്രത്യേകം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണമെന്നും അതില്‍ത്തന്നെ സമര്‍പ്പിതര്‍ക്കും ശുശ്രൂഷകര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. ജീവിതകാലത്തിലെ ബഹുഭൂരിപക്ഷം സമയവും പ്രാര്‍ത്ഥനയില്‍ കഴിഞ്ഞ പരിശുദ്ധ മറിയത്തെ നമുക്ക് മാതൃകയാക്കാമെന്നും പാപ്പാ ഉപദേശിച്ചു.