ശാന്തവും സുരക്ഷിതവുമായ കാലാവസ്ഥയ്ക്കായി ഉള്ള പ്രാര്‍ത്ഥന 

കാലാവസ്ഥ എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമാണ്. മഴ, വെയില്‍, തണുപ്പ് എന്നിവയെല്ലാം മാറിമാറി എത്തുന്നു. പെട്ടെന്നുള്ള കാലാവസ്ഥാമാറ്റം നമ്മുടെ ജീവിതത്തെയും ബാധിക്കാറുണ്ട്. കാലാവസ്ഥ അനുകൂലമാകുവാനും നമ്മുടെ പദ്ധതികളെ പ്രതികൂലമായി ബാധിക്കാതിരിക്കുവാനും നാം പ്രാര്‍ത്ഥിക്കാറുണ്ട്.

സുരക്ഷിതമായ കാലാവസ്ഥ നല്‍കുവാന്‍ ദൈവത്തോട് യാചിക്കുന്ന മനോഹരമായ ഒരു ചെറിയ പ്രാര്‍ത്ഥന ഇതാ:-

ഞങ്ങള്‍ നിലവിളിക്കുമ്പോള്‍ ഞങ്ങളെ കേള്‍ക്കുന്നവനായ ദൈവമേ, ഞങ്ങളുടെ പ്രാത്ഥനകള്‍ ചെവിക്കൊള്ളണമേ. ഞങ്ങള്‍ക്ക് അനുയോജ്യമായ കാലാവസ്ഥ നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ. ഈശോയിലൂടെ പ്രകടമാക്കിയ അങ്ങയുടെ ക്ഷമിക്കുന്ന സ്‌നേഹം ഞങ്ങള്‍ക്ക് അനുഭവേദ്യമാക്കണമേ. ആമ്മേന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.