ഫെബ്രുവരിയില്‍ പാവങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ പാപ്പയുടെ ആഹ്വാനം

വത്തിക്കാന്‍: പാവപ്പെട്ടവരും ദരിദ്രരുമായ ജനങ്ങള്‍ക്ക് വേണ്ടി ഫെബ്രുവരി മാസത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പാപ്പയുടെ ആഹ്വാനം. ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാ നിയോഗത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു പാപ്പ. അഭയാര്‍ത്ഥികള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി കൂടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

”വമ്പന്‍ കെട്ടിടങ്ങളും ഷോപ്പിംഗ് മാളുകളും നിറഞ്ഞ ലോകത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ചിലര്‍ മാത്രമേ ഇവയുടെ ഭാഗമാകുന്നുള്ളൂ. ഒരു വലിയ വിഭാഗം ജനങ്ങള്‍ സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെട്ടവരായി ജീവിക്കുന്നുണ്ട്. മുന്നോട്ടു നീങ്ങുവാന്‍ വഴികളില്ലാതെ, ജോലിയും അവസരങ്ങളും ഇല്ലാതെ  അവര്‍ ലോകത്തില്‍ അരികുജീവിതം നയിക്കുന്നു. ഇവരെ മറക്കരുത്. ഇവര്‍ക്ക് വേണ്ടി നാം പ്രാര്‍ത്ഥിക്കണം. ഇവരെ സ്വീകരിച്ച് ഇവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്.” ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു. സഭൈക്യം പുനസ്ഥാപിക്കുക, മാനവരാശി നേരിടുന്ന വെല്ലുവിളികളെ പരസ്പര സഹകരണത്തോടെ നേരിടുക എന്നീ ലക്ഷ്യങ്ങളായിരുന്നു പാപ്പ കഴിഞ്ഞ മാസത്തെ പ്രാര്‍ത്ഥനാ നിയോഗമായി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.