വൈദികർക്കായി പ്രാർത്ഥിക്കുവാൻ ബനഡിക്ട് പതിനാറാമൻ പാപ്പാ പഠിപ്പിച്ച പ്രാർത്ഥന

വൈദികർ എന്നും കത്തോലിക്കാ സഭയുടെ അഭിഭാജ്യ ഘടകമാണ്. വിശുദ്ധരായ വൈദികരെയാണ് ഇന്ന് സഭക്ക് ആവശ്യം. നല്ല ഇടയനായ ഈശോയെ അനുഗമിക്കാനായി ആടുകളെ നയിക്കുന്ന യഥാർത്ഥ ഇടയന്മാർ സഭയുടെ നട്ടെല്ലായി മാറുന്നു. ഡോം ജീൻ ബാപ്റ്റിസ്റ്റ്ന്റെ “ദ സോൾ ഓഫ് ദി അപ്പോസ്‌തലേറ്റ്’ എന്ന പുസ്തകത്തിൽ വിശുദ്ധരായ വൈദികരുടെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:

വൈദികൻ വിശുദ്ധനാണെങ്കിൽ ജനങ്ങൾ തീക്ഷ്ണതയുള്ളവർ ആയിരിക്കും.

വൈദികൻ തീക്ഷ്ണതയുള്ളവൻ ആണെങ്കിൽ ജനങ്ങൾ ദൈവഭക്തി ഉള്ളവർ ആയിരിക്കും.

പുരോഹിതൻ ഭക്തനാണെങ്കിൽ, ജനങ്ങൾ മാന്യത ഉള്ളവരായിരിക്കും.

ദൈവജനത്തിന് ആത്മീയമായ വളർച്ച ഉണ്ടാകുന്നത് ക്രിസ്തുവിൽ കേന്ദ്രീകൃത്യമായ ജീവിതം കൊണ്ട് വൈദികർ മാതൃക കാണിക്കുമ്പോഴാണ്.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഓരോ വൈദികനും തങ്ങളുടെ ഇടയധർമ്മം വിശ്വസ്തതയോടെ കാക്കുന്നതിന് പഠിപ്പിക്കുന്ന പ്രാർത്ഥന പ്രശസ്തമാണ്. ആ പ്രാർത്ഥന ഇതാ…

“നിത്യ പുരോഹിതനായ ഈശോയെ നീ നിന്നെ തന്നെ കുരിശിൽ ബലിയായി പിതാവിന് സമർപ്പിച്ചപ്പോൾ അതിലൂടെ പരിശുദ്ധാത്മാവിന്റെ കൃപ തൻ്റെ മക്കൾക്ക് നീ നല്കുകയായിരുന്നുവല്ലോ. വൈദികരുടെ വിശുദ്ധീകരണത്തിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. അവർ അവിടുത്തെ സുവിശേഷം പരിശുദ്ധമായ ഹൃദയത്തോടും വ്യക്തമായ അവബോധത്തോടെയും പങ്കുവയ്ക്കുവാൻ ഇടയാക്കണമേ. ദിവ്യ ഗുരുവായ അവിടുത്തെ മാത്രം നോക്കി പഠിക്കുവാൻ ഓരോ വൈദികരേയും അനുഗ്രഹിക്കണമേ.

സഭയെ ഏകമനസോടും ഐക്യത്തോടും വിശുദ്ധിയോടും സേവിക്കുവാനും സമാധാനവും സന്തോഷവും പകരുന്നവരാകുവാനും എല്ലാ പുരോഹിതരേയും അനുഗ്രഹിക്കണമേ. ദൈവജനത്തെ നിത്യജീവന്റെ പൂർണ്ണതയിലേയ്ക്ക് നയിക്കുവാൻ അവരെ യോഗ്യരാക്കണമേ . പിതാവിന്റെയും പുത്രന്റെയും പരി. ആത്മാവിന്റെയും നാമത്തിൽ നിത്യ ജീവിതത്തിന്റെ പ്രത്യാശയിൽ ജീവിക്കുവാൻ ഓരോ വൈദികരേയും പരി. അമ്മേ കാത്തു കൊള്ളേണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.