പുതുവർഷത്തെ മാതാവിന് സമർപ്പിക്കാനായി ആയിരം നന്മനിറഞ്ഞ മറിയമേ ചൊല്ലി മരിയൻ സംഘടന

2021 വർഷം വാഴ്ത്തപ്പെട്ട കന്യകാമറിയത്തിനു സമർപ്പിക്കുന്നതിനായി ആയിരം ജപമാല ഇന്നേ ദിവസം ചൊല്ലി പ്രാർത്ഥിക്കുവാൻ ഒരുങ്ങി ‘ദി മാറ്റർ ഫാത്തിമ മൂവ്മെന്റ്’. മെറ്റർ ഫാത്തിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ പ്രാർത്ഥനകളുടെ തത്സമയ സംപ്രേക്ഷണം നടക്കും.

പ്രാർത്ഥനകളുടെ തത്സമയ സംപ്രേക്ഷണം ഒരുമണിയോടെ ആരംഭിക്കും. ലെപാന്റോ യുദ്ധത്തിൽ വിജയം നേടിയതിന്റെ നാനൂറ്റിയന്‍പതാം വാർഷികത്തിന്റെ ഭാഗമായി ആണ് ഈ പ്രാർത്ഥന ദിനം ആചരിക്കുന്നത്. അന്ന് ഓട്ടോമൻ സൈന്യത്തെയും മുസ്ലിങ്ങളെയും ക്രൈസ്‌തവരും സ്പാനിഷ് സൈന്യവും ചേർന്ന് തുരത്തിയോടിച്ചിരുന്നു. മാതാവിന്റെ പ്രത്യേക മാധ്യസ്ഥത്താൽ ആണ് വിജയം നേടുവാൻ കഴിഞ്ഞതെന്ന് അന്നുമുതൽ വിശ്വസിച്ചു പോന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.