പാഠം 8: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

മനോഹരമായ ഈ പ്രപഞ്ചം ഇന്ന് നാം കാണുന്ന രീതിയിൽ നിലനിൽക്കുന്നതിന്റെ അടിസ്ഥാനം ബലമാണ്. ബഹിരാകാശത്തു നിന്ന് നക്ഷത്രങ്ങൾ താഴെ വീണുപോകാത്തത് എന്തുകൊണ്ടാണ്..? ഞെട്ടറ്റ് പോയ ആപ്പിൾ താഴേയ്ക്ക് വീഴുന്നത് എന്തുകൊണ്ട്..? ഉത്തരം ബലം – force എന്നാണ്. എന്നാൽ, ഏതൊരു ബലവും ഉണ്ടാകണമെങ്കിൽ ഊർജ്ജം കൂടിയേ തീരൂ. ആ ഊർജ്ജമാണ് വിശുദ്ധ കുർബാന – പ്രപഞ്ചത്തിന്റെ, മനുഷ്യന്റെ ശക്തിസ്രോതസ്സാണത്. ഒരു ഇല അനങ്ങണമെങ്കിൽ, കണ്ണൊന്ന് അടച്ചുതുറക്കണമെങ്കിൽ, നന്മ ചെയ്യണമെങ്കിൽ, ഒന്ന് പ്രാർത്ഥിക്കണമെങ്കിൽ വിശുദ്ധ കുർബാനയിലെ ഊർജ്ജം ആവശ്യമാണ്.

നമുക്ക് പഠിക്കാം: വിശുദ്ധ കുർബാന പ്രപഞ്ചത്തിന്റെ, ക്രൈസ്തവജീവിതത്തിന്റെ ഊര്‍ജ്ജവും ഊർജ്ജസ്രോതസ്സുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.