പാഠം 42: വിശുദ്ധ കുർബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള ഒരു യാത്രയിലാണ് നമ്മൾ. ഭൂമിയിലെ സ്വർഗ്ഗമാണു പരിശുദ്ധ കുർബാന എന്ന് വിശുദ്ധ കൊച്ചു ത്രേസ്യ പറയുന്നു. സ്വർഗ്ഗത്തിലുള്ളവൻ തിരുവോസ്തിയിലൂടെ എന്റെ സമീപത്തുള്ളപ്പോൾ ഈ ഭൂമിയിലെ സ്വർഗ്ഗം അനുഭവിക്കാൻ എനിക്ക് സാധിക്കണം. നമുക്ക് പഠിക്കാം ഭൂമിയിലെ സ്വർഗ്ഗമാണു പരിശുദ്ധ കുർബാന.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ