പാഠം 37: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. മനുഷ്യര്‍ക്കെല്ലാവര്‍ക്കും സാന്ത്വനത്തിന്‍റെ വാക്കുമായിട്ടാണ് വിശുദ്ധ കുര്‍ബാനയിലെ ഈശോ മനുഷ്യവര്‍ഗ്ഗത്തോടു കൂടെയായിരിക്കുന്നത്. നമ്മുടെ ജീവിതയാത്രയില്‍ ബുദ്ധിമുട്ടുകള്‍, ക്ലേശങ്ങള്‍, സഹനങ്ങളൊക്കെ ഉണ്ടാകുമ്പോള്‍ നമുക്ക് ആശ്വാസമായി വിശുദ്ധ കുര്‍ബാനയിലെ ഈശോ നമ്മെ കാത്തിരിക്കുന്നുണ്ട്. അത് ദേവാലയത്തിലാവാം, നമ്മുടെ ഹൃദയ സക്രാരിയിലായിരിക്കാം. ആ മുമ്പില്‍ വന്ന് നമ്മുടെ സങ്കടങ്ങളും വിഷമതകളുമൊക്കെ ഏറ്റുപറയുമ്പോള്‍ നമുക്ക് വലിയൊരു ആശ്വാസം ലഭിക്കുന്നുണ്ട്. ആ വിശുദ്ധ കുർബാനയിലെ ഈശോയുടെ സാന്നിധ്യം നമ്മെ എപ്പോഴും ശക്തരാക്കട്ടെ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.