പാഠം 3: വിശുദ്ധ കുർബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

ദൈവത്തിന്റെ സാന്നിധ്യത്തിന്റെ, ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന, നിങ്ങളിലും എന്നിലും തുടിച്ചുനിൽക്കുന്ന ദൈവത്തിന്റെ സാന്നിധ്യത്തിന്റെ ആഘോഷമാണ് വിശുദ്ധ കുർബാന. ദൈവത്തിന്റെ സാന്നിധ്യമാണ് ഈ വിശ്വം മുഴുവനും. ജൂണിലെ മഴയിലും, ഡിസംബറിലെ മഞ്ഞിലും, ഏപ്രിലിലെ ചൂടിലും, പുതുമഴയും പരിമളത്തിലും മിന്നാമിനുങ്ങിന്റെ വെട്ടത്തിലും, കുഞ്ഞിന്റെ കരച്ചിലിലും കിളിയുടെ പാട്ടിലും… അങ്ങനെയങ്ങനെ സർവ്വം ചൂഴ്ന്നുനിൽക്കുന്ന ദൈവസാന്നിധ്യത്തിന്റെ ആഘോഷം.

ദൈവം വിരുന്നുകാരനായി വന്നല്ലാ, വിരുന്നു തന്നെയായി മാറി ഈ സാന്നിധ്യം ആത്മീയമാക്കുകയാണ്‌. ഈ സാന്നിധ്യത്തിലാക്കുക, നിന്റെ സാന്നിധ്യം ചേർത്തുവയ്ക്കുക. ആഘോഷിക്കുക.

നമുക്ക് പഠിക്കാം: വിശുദ്ധ കുർബാന ദൈവസാന്നിധ്യത്തിന്റെ ആഘോഷമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ