പാഠം 29: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ.

വി. ലൂക്കായുടെ സുവിശേഷം 22:15-ാം വാക്യം ഇപ്രകാരമാണ്. ഈശോ ശിഷ്യന്മാരോട് പറയുകയാണ്, അവന്റെ അന്ത്യത്താഴ സമയത്ത്, വിശുദ്ധ കുര്‍ബാന സ്ഥാപിക്കുന്നതിനു മുമ്പ് അവിടുന്ന് പറയുകയാണ് പീഢ അനുഭവിക്കുന്നതിനു മുമ്പ് നിങ്ങളോടൊപ്പം ഈ അത്താഴം ഭക്ഷിക്കുവാന്‍ ഞാന്‍ അത്യധികം ആഗ്രഹിച്ചു.

ഈശോ ആകസ്മികമായ നടത്തിയ ഒരു വിരുന്നില്ല അവസാന അത്താഴം. വളരെ നാളത്തെ, നിത്യതയോളം പഴക്കമുള്ള വലിയൊരു ഒരുക്കത്തിന്‍റെ ഫലമാണ് വിശുദ്ധ കുർബാന. ദൈവമായ അവിടുന്ന് അത്യധികം ആഗ്രഹിച്ച് നമുക്കുവേണ്ടി തന്ന വലിയ സമ്മാനമാണ് വിശുദ്ധ കുർബാന.

ഞാനും നീയും ആ വിശുദ്ധ കുർബാനയോട് അടുക്കുമ്പോള്‍ ആഗ്രഹമുണ്ടോ, അത്യധികം ആഗ്രഹമുണ്ടോ അതോ, പലപ്പോഴും നമ്മുടെ വിശുദ്ധ കുർബാന അര്‍പ്പണങ്ങള്‍ ഒരു കടമ നിര്‍വ്വഹണമായി, ഒരു കൽപന പാലിക്കുന്നതു പോലെ ചെയ്തു തീര്‍ക്കാറുണ്ടോ…

നമുക്ക് പ്രാര്‍ത്ഥിക്കം. ഒരോ വിശുദ്ധ കുർബാനയില്‍ പങ്കെടുക്കുവാനും അത്യധികമായ ആഗ്രഹം ദൈവമേ, എന്റെയുള്ളില്‍ നീ ഉളവാക്കേണമെ എന്ന്. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.